ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ ലേഖനം

നന്മയുടെ പറവ

ഒരു നവാഗത സംവിധായകനിൽ നിന്നു ഒരു സിനിമ തീയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പുതിയതായി നൽകാൻ ആ സിനിമയിൽ എന്തെങ്കിലും ഉണ്ടാകും. പറവയിൽ അത്തരത്തിൽ ഉള്ളത് 'നാടകീയത ഇല്ലാത്ത ജീവിതവും സ്നേഹവുമാണ്'.
മട്ടാഞ്ചേരിയെ അടുത്തറിയാൻ ഈ സിനിമ കണ്ടാൽ മതി. ആ ദേശത്തെ വളരെ സൂക്ഷമമായി അടയാളപ്പെടുത്തുന്നു ഈ സിനിമ. മനുഷ്യനെകാളും എത്ര മനോഹര ജീവിതമാണ് പറവകൾ നയിക്കുന്നതെന്ന് ഇതിൽ സംവിധായകൻ വരച്ചു കാട്ടുന്നു. പറവകളുടെ സ്നേഹത്തിനു സാക്ഷിയാകുന്നത് രണ്ട് കുട്ടികളാണ്. നിഷ്കളങ്കമാണ് അവരുടെ ജീവിതം. പ്രേമവും കാമവും മുളയ്ക്കുന്ന പ്രായത്തിൽ അവർ ജീവിതം ആഘോഷിക്കുകയാണ്. ഇന്നത്തെ കുട്ടികൾക്കു അന്യമായിരിക്കാം ഇവരുടെ ജീവിത ശൈലി. അതിൽ ദുഃഖിക്കാനെ സാധിക്കൂ.... ലോകം സമ്പത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ അളക്കുമ്പോൾ, നാം സ്വയം അളക്കേണ്ടത് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആവണം എന്നു ഈ സിനിമ ഓർമിപ്പിക്കുന്നു. ഇത്തരം അനുഭവങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈച്ചപ്പിയുടെയും കൂട്ടുകാരന്റെയും ജീവിതം. അവർ വെല്ലുവിളികളെ നേരിടുന്നു, പ്രേമ നൈരാശ്യത്തിൽ പെടുന്നു... എന്നാൽ അവരെ അതൊന്നും തളർത്തുന്നില്ല... ഒന്നിൽ നിന്നു മറ്റൊരു ലക്ഷ്യത്തിലേക്കു അവരുടെ …
ഈയിടെയുള്ള പോസ്റ്റുകൾ

ഇടവപ്പാതിയുടെ തുടർച്ച എവിടെ 🤔

ഇക്കഴിഞ്ഞ ഞായറാഴ്ച എന്തൂട്ട്‌ മഴ ആയിരുന്ന് അല്ലേ🌩🌨🌧... തകർത്ത് വാരി കളഞ്ഞില്ലെ... അന്ന് രാവിലെ എഴുന്നേറ്റപ്പോൾ തോട്ട് നല്ല ഉശിരൻ മഴ... മനസ്സും ശരീരവും ഒക്കെ തണുപ്പിച്ച് കളഞ്ഞ മഴ👌. അന്ന് ടി വി യിൽ വാർത്തയിൽ പറഞ്ഞത് ഇൗ മാസം മുഴുവനും അന്നത്തെ പോലെ കനത്ത മഴ ആയിരിക്കുമെന്നാണ്!😮 അടുത്ത ദിവസം സ്കൂളുകൾക്ക് മൊത്തം അവധിയും കൊടുത്ത്😊... പിന്നെ പറയേണ്ടത് ഇല്ലല്ലോ... അടുത്ത ദിവസം കനത്ത മഴയും ഇല്ല... കനക്കാത്ത മഴയും ഇല്ല😕... ഇങ്ങനെ നിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി പെയ്യും🙃... അന്ന് തകർത്ത് പെയ്ത് കിട്ടിയ വെള്ളമെല്ലാം ഇപ്പൊ ഒഴുകി ഒഴുകി ഒരു വഴിക്ക് എത്തി കാണും.ഒറ്റ ദിവസം തകർത്ത് മഴ പെയ്തിറങ്ങിയിട്ട്‌ കാര്യമില്ല... അത് ഒഴുകി അതിന്റെ പാട്ടിനു പോവും... പിന്നെ ആകെ ഉള്ള ഗുണം.. കുറച്ച് നാശ നഷ്ടങ്ങൾ വരുത്തും... ഇനീം ഇങ്ങനെ ഇടവപാതിയുടെ തുടർച്ച കിട്ടാതെ ഇരിക്കുവാണെങ്കിൽ വരൾച്ച കടുക്കും...അത് അത്ര മധുരമുള്ള കാര്യമവില്ല.😒
എഴുത്ത്: ഗോകുൽ ശശിധർ

മധുരമാം സംഗീതമേ🎵🔊... നീ തിരിച്ച് വരൂ🎶...

ഇൗ യൂട്യൂബ് ഒന്നും വേണ്ടായിരുന്നു... ഇത് ഒക്കെ ഉള്ളത് കൊണ്ടല്ലേ ഇൗ trending എന്നും viral എന്നും ഒക്കെ ഉള്ള സംഭവങ്ങൾ ഉണ്ടായത്... അത് കൊണ്ടല്ലേ... trending ആക്കാവുന്ന പാടുകൾ കൂടി വരുന്നതും, മനോഹരമായ പാട്ടുകൾ കുറയുന്നതും🙁ഒരവേശത്തിന് പറഞ്ഞെന്നെ ഉളളൂ കേട്ടോ...😁 യൂട്യൂബ് ഒക്കെ വേണ്ടത് തന്നെ... പക്ഷേ പറഞ്ഞതിൽ ഒരു ചെറിയ കാര്യം ഉണ്ടെന്ന് നിങ്ങൾക്കും തോന്നിയില്ലേ, ഇല്ലെ😯 !! എന്തോ; എനിക്ക് അങ്ങനെ തോന്നി...🤔പണ്ടൊക്കെ എത്ര നല്ല പാട്ടുകളാണ് ഉണ്ടായിരുന്നത്, ഒരിക്കലും മരിക്കാത്ത ഒന്നാം തരം പാട്ടുകൾ🎶👌... ഇപ്പൊ അങ്ങനത്തെ വിരളിൽ എണ്ണാവുന്നതെ ഇറങ്ങുന്നുള്ളൂ😩... എന്നും കരുതി എന്നെ തികഞ്ഞ ഒരു പുരോഗമന വിരുദ്ധ്നൊന്നും ആകല്ലെ സുഹൃത്തേ😎... ജിമിക്കി കമ്മൽ ഒക്കെ എനിക്കും ഇഷ്ടപെട്ട പാട്ട് തന്നെയാ💃🎧... എന്നാലും ഒ. എൻ. വി. യുടെ മധുര വരികളും ഗിരീഷ് പു്തഞ്ചേരിയുടെ ഈണവും ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു... ആ പോട്ടെ... അവർടെ പാടുകൾ ഒരിക്കലും മരിക്കില്ലല്ലോ... അത് കേട്ട് നിർവൃതയിൽ മുഴുകാം 😇🎵🎶 എന്നിരുന്നാലും, മലരേ നിന്നെയും, പൂമരവും ഒക്കെ തരുന്ന പ്രതീക്ഷയും ചെറുതല്ല😊👌 ഇനിയും ഒരു പാട് മധുരഗാനങ്ങൾ മലയാളത്തിൽ …

കാലം പോയ പോക്ക്

അനുദിനം മാറുക ആണല്ലോ ലോകം... എന്തൊരു വേഗതയാണല്ലെ ഈ ലോകത്തിന്... ഈ മാറ്റം ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് 1995 ന് മുമ്പ് ജനിച്ചവരായിരിക്കും... കാരണം, ഒരു വിധം ജീവിതം എന്താണെന്ന് അവർ മനസ്സിലാക്കാൻ തുടങ്ങിയപ്പോഴല്ലെ ആ മഹാ സംഭവം എല്ലാവരുടെയും ജീവിതത്തിലേക്ക് ഇടിച്ച് കേറി വന്നത്... സംഭവം ഏതാണെന്ന് മനസ്സിലായോ... അത് തന്നെ... മൊബൈൽ... പിന്നൊരു വേഗതയായിരുന്ന്... സ്മാർട്ട് ഫോണും ഇന്റർനെറ്റും കൂടിയയോപ്പോ പിന്നെ പറയുകയും വേണ്ട... വീട്ടുകാരെ   കാട്ടി സുഹൃത്തുക്കളോട് ആയി സമയം ചിഴവഴിക്കൾ...ഫേസ്ബുക്കും വാട്ട്സ്ആപ്പും ഒരു തരംഗമായി... പണ്ട് ഹോംവർക്ക് തനിച്ച് ചെയ്യണമായിരുന്നു എങ്കിൽ, ഇപ്പൊ ഏതേലും ഒരു പഠിപ്പിസ്റ്റ് ഹോംവർക്ക് ചെയ്ത് അതിന്റെ ഫോട്ടോ വാട്ട്സ്ആപ്പിൽ ഇട്ടാൽ മതി... അടുത്ത ദിവസം മുഴുവൻ ക്ലാസിന്റെയും ഹോംവർക്ക് റെഡി... അതൊക്കെ ടീച്ചേഴ്സിന് നല്ലോണം അറിയാം... അതൊക്കെ അവർ നല്ലോണം ശ്രദ്ധിക്കുമായിരിക്കും... പിന്നെ കുറ്റം പറയരുതല്ലോ... പോസിറ്റീവ് ആയിട്ടുള്ള ഒരു പാട് കാര്യങ്ങൽ സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്നുണ്ട്... നല്ല ഒരു സംവാദ വേദി ആണ് ഇവ തുറന്നിടുന്നത്... അവിടെ ആർക്കും പ്രവേശിക്കാം... അഭിപ്രായം…